പാരിപ്പള്ളി: സബ്സിഡിയില്ലാത്ത നോണ്‍ മാവേലി അരി നിയന്ത്രണമില്ലാതെ വില്‍ക്കാനുള്ള അനുമതിയുടെ മറവില്‍ ശബരി സ്റ്റോറുകളില്‍നിന്ന് വന്‍തോതില്‍ സബ്സിഡി അരി കടത്തുന്നു. കിലോക്ക് 25 രൂപ നിരക്കില്‍ റേഷന്‍ കാര്‍ഡൊന്നിന് പരമാവധി 10 കിലോ വീതം നല്‍കാവുന്ന അരിയാണ് കച്ചവടാവശ്യത്തിനും കാറ്ററിങ് സര്‍വിസുകാര്‍ക്കും ഹോട്ടലുകാര്‍ക്കും യഥേഷ്ടം നല്‍കുന്നത്. സപൈ്ളകോയുടെ പാരിപ്പള്ളിയിലെ ശബരി സ്റ്റോറില്‍നിന്ന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കടത്തിയ 10 ചാക്ക് സബ്സിഡി അരി നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടിയിരുന്നു. 30 രൂപവരെ ഈടാക്കിയാണ് അരി ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നത്. കൂടാതെ 27 രൂപക്കുള്ള നോണ്‍ മാവേലി അരിയും 33 രൂപ നിരക്കില്‍ ഇത്തരത്തില്‍ വില്‍ക്കുന്നതായി പരാതിയുണ്ട്. കാര്‍ഡുടമകള്‍ എത്തുമ്പോള്‍ പലപ്പോഴും അരി കിട്ടാറില്ല. സ്റ്റോക് തീര്‍ന്നുപോയെന്ന മറുപടിയായാണ് ഉദ്യോഗസ്ഥര്‍ നല്‍കുക. ഒന്നിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമീഷനാണ് മൊത്ത വില്‍പനക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതത്രെ. പലപ്പോഴും ഇതിനായി അരി പൂഴ്ത്തിവെക്കാറുണ്ടെന്നും പറയുന്നു. സബ്സിഡി അരി മൊത്തത്തില്‍ കടത്തിയ ശേഷം പലരുടെയും പേരില്‍ ബില്ലുകളാക്കുകയാണ് ചെയ്യുന്നതെന്നും അറിയുന്നു. പതിവായി ചെല്ലാത്ത കാര്‍ഡ് നമ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നതത്രെ. ഇത്തരത്തില്‍ അരി കടത്തുന്നതിന് ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. കടത്തിക്കൊണ്ടുപോകുന്ന അരി പൊതു മാര്‍ക്കറ്റില്‍ വില കൂടിയ അരികളുമായി കൂട്ടിക്കലര്‍ത്തി വില്‍ക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.