കൊല്ലം: താലൂക്കിലെ സിവില്‍ സപൈ്ളസ്, ലീഗല്‍ മെട്രോളജി, കൊല്ലം കോര്‍പറേഷന്‍ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, പൊലീസ്, റവന്യൂ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് സെല്ലിന്‍െറ ആഭിമുഖ്യത്തില്‍ പൊതുവിപണിയില്‍ നടന്ന പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടത്തെി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത അഞ്ച് ഹോട്ടലുകള്‍ക്കെതിരെയും നാല് പച്ചക്കറി കടകള്‍ക്കെതിരെയും രണ്ട് പലചരക്ക് കടകള്‍ക്കെതിരെയും രണ്ട് ബേക്കറികള്‍ക്കെതിരെയും സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ കേസെടുത്തു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ ഉപയോഗിച്ചതിന് അഞ്ച് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ത്രാസുകള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിന്‍െറ പേരില്‍ അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും ചിപ്സ് പാക്കറ്റുകളില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന്‍െറ പേരില്‍ ഒരു വ്യാപാരിക്കെതിരെയും ലീഗല്‍ മെട്രോളജി വകുപ്പിന്‍െറ വിവിധ ഉത്തരവുകളുടെ ലംഘനങ്ങള്‍ക്ക് മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തു. മറ്റ് രണ്ട് കേസുകളില്‍ 4000 രൂപ പിഴ ഈടാക്കി. നിരോധിത അളവുകളിലുള്ള പ്ളാസ്റ്റിക് കണ്ടത്തെിയതിന് ഒരു വ്യാപാരിക്കെതിരെയും വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടത്തെിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെയും കേസുകള്‍ എടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെിയ അഞ്ച് ഹോട്ടലുകള്‍ക്കെതിരെയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടലിനെതിരെയും ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തു. ഇവരില്‍നിന്ന് 16,000 രൂപ പിഴ ഈടാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.