കൊട്ടിയം: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ജാമ്യത്തിലിറക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായി. സംഭവത്തിനിടെ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ചതായി ആരോപണം. പരിക്കേറ്റ നിലയില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിനെ കോടതി നിര്‍ദേശപ്രകാരം റിമാന്‍ഡ് ചെയ്ത് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നേതാവായ വടക്കേവിള പുന്തലത്താഴം ശ്രീകൃഷ്ണഭവനില്‍ മണികണ്ഠനാണ് (39)മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. മുഖത്തല കണിയാംതോടിന് സമീപത്തുനിന്ന് കണ്ണനല്ലൂര്‍ പൊലീസ് ഒൗട്ട്പോസ്റ്റിലെ എസ്.ഐയും സംഘവും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മുള്ളുവിള സ്വദേശിയായ ജയനെ കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടിയം സ്റ്റേഷനിലത്തെിച്ച ഇയാളെ ജാമ്യത്തിലിറക്കാനത്തെിയ മണികണ്ഠനോട് പൊലീസ് മോശമായി പെരുമാറിയതറിഞ്ഞ് ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലത്തെി പൊലീസിന്‍െറ നടപടിയെ ചോദ്യം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയും മണികണ്ഠനെ ആക്രമിക്കുകയുമായിരുന്നെന്ന് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ മണികണ്ഠനെ മര്‍ദിച്ചിട്ടില്ളെന്നും ബലപ്രയോഗത്തിനിടെയുണ്ടായ പാടുകളാണ് ശരീരത്തിലുള്ളതെന്നും പൊലീസ് പറയുന്നു. അര്‍ധരാത്രിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ ഇവര്‍ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.