കൊല്ലം: ഓണം സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായി കൊല്ലം എക്സൈസ് സര്‍ക്കിള്‍ ടീം വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. 11 ലിറ്റര്‍ വിദേശമദ്യം, 120 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും ലേബല്‍ പതിക്കാതെയും കുപ്പികളില്‍ അരിഷ്ടം സൂക്ഷിച്ചുവന്നതിന് തട്ടാര്‍കോണം എ.വി. ഒൗഷധശാലക്കെതിരെ കേസെടുത്തു. ലൈസന്‍സി നീലകണ്ഠപിള്ള (60), സഹായി മണികണ്ഠന്‍പിള്ള (48) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെനിന്നാണ് 120 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്തത്. അനധികൃതമായി അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ചതിന് പള്ളിത്തോട്ടം സെറ്റില്‍മെന്‍റ് കോളനി സ്നേഹതീരം 91ല്‍ ജസ്റ്റിന്‍ (31), പൊതുസ്ഥലത്ത് മദ്യപിച്ചതിന് കുഴിയം രാഹുല്‍ഭവനില്‍ രഘു (49), പുനുക്കന്നൂര്‍ മുത്തുവിള വീട്ടില്‍ കൊച്ചുകുട്ടന്‍ (47), പുനുക്കന്നൂര്‍ പാണന്‍റഴികത്ത് വീട്ടില്‍ ജയകുമാര്‍ (41), കേരളപുരം വയലില്‍പുത്തന്‍വീട്ടില്‍ തുളസീധരന്‍ (50), ഉളിയക്കോവില്‍ ഊട്ടാണി കിഴക്കതില്‍ തമ്പിക്കുട്ടന്‍ (53), പ്രതിഭാ ജങ്ഷനില്‍ ഭാവനാനഗര്‍ 162ല്‍ കണ്ണന്‍ (45) എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് സി.ഐ ജെ. താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്പെക്ടര്‍ ജെ.പി. ആന്‍ഡ്രൂസ്, എ.എ. ഫ്രാന്‍സിസ്, എ. ബനാന്‍സണ്‍, സിവില്‍ എക്സൈ് ഓഫിസര്‍മാരായ ഡി. ശ്രീജയന്‍, എസ്. സുനില്‍കുമാര്‍, എസ്. അനീഷ്കുമാര്‍, ആര്‍. മനീഷ്യസ്, എസ്. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് വില്‍പന, കഞ്ചാവ് വില്‍പന, വ്യാജമദ്യവില്‍പന എന്നിവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ 0474 2768671 നമ്പറില്‍ ബന്ധപ്പെടണമെന്ന് എക്സൈസ് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.