ഇരുമ്പുപാലത്തിന്‍െറ സമാന്തര പാലം 24ന് തുറക്കും

കൊല്ലം: ഇരുമ്പുപാലത്തിന്‍െറ സമാന്തരപാലത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. 2012 ഡിസംബര്‍ 27നാണ് സമാന്തരപാലത്തിന്‍െറ നിര്‍മാണംതുടങ്ങിയത്. ഒരുകൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ടുകൊല്ലത്തിലേറെ വൈകി ഒന്നരവര്‍ഷം മുമ്പ് പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ഇതിനുശേഷം അനുബന്ധറോഡുകളുടെ കാര്യത്തില്‍ തടസ്സം നേരിട്ടു. സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യവ്യക്തികള്‍ തയാറാകാത്തതായിരുന്നു കാരണം. തുടര്‍ന്ന് പാലംപണി നിലച്ചു. പാലത്തിന്‍െറ ഇരുഭാഗത്തും മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കാനുള്ള പദ്ധതി ഇതോടെ ഉപേക്ഷിച്ചു. തുടര്‍ന്ന് 25.96 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച സെന്‍റര്‍ സ്പാനിന് ഇരുഭാഗത്തും ലാന്‍ഡ് സ്പാനുകള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 224.96 മീറ്റര്‍ നീളമുണ്ട് പാലത്തിന്. 9.55 മീറ്ററാണ് വീതി. 18.93 കോടി രൂപയാണ് നിര്‍മാണചെലവ്. പാലത്തിന്‍െറ കിഴക്കും പടിഞ്ഞാറുമുള്ള താമസക്കാര്‍ക്ക് റോഡില്‍ പ്രവേശിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ നാഷനല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ളെന്ന് പി.കെ.ഗുരുദാസന്‍ എം.എല്‍.എ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതിയപാലത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. സമ്മേളനം മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.