ലോട്ടറി തട്ടിപ്പ് കേസ്: സൂത്രധാരനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊല്ലം: ലോട്ടറിയടിച്ചെന്ന് പാകിസ്താനില്‍നിന്ന് മൊബൈല്‍ ഫോണില്‍ വ്യാജ സന്ദേശമയച്ച് സൈനികനില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി ബംഗ്ളാദേശ് ധാക്ക സ്വദേശി റൊമൈനുല്‍ ഹഖിനെക്കുറിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹഖിന്‍െറ സുഹൃത്ത് ചിറ്റഗോങ് സ്വദേശി ഇഫ്തിക്കാറുല്‍ ഹൈദറിനെ (28) കഴിഞ്ഞ ദിവസം കൊല്ലത്തത്തെിച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിയാത്തതിനാല്‍ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. കേസില്‍ നേരത്തേ അറസ്റ്റിലായ സൈനികന്‍ സഞ്ജയ്കുമാര്‍ ഷാ, പലാഷ്കുമാര്‍ ചന്ദ എന്നിവരില്‍നിന്നാണ് ഇഫ്തിക്കാറുല്‍ ഹൈദര്‍, റൊമൈനുല്‍ ഹഖിന്‍െറ സുഹൃത്താണെന്ന വിവരം ലഭിച്ചത്. കഴിഞ്ഞദിവസം വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബന്ധുവിന്‍െറ ചികിത്സാര്‍ഥം ഹൈദര്‍ എത്തിയതായി രഹസ്യവിവരം കിട്ടിയിരുന്നു. ഇയാളെ പിന്നീട് കൊല്ലത്തേക്ക് കൊണ്ടുവരുകയായിരുന്നു. എന്നാല്‍, ഹഖിന്‍െറ വിലാസം ഉള്‍പ്പെടെ വിവരങ്ങള്‍ കിട്ടിയില്ല.ധാക്കയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായശേഷം ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ റൊമൈനുല്‍ ഹഖിനെ ഇന്ത്യയില്‍ എത്തിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.