കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷനായി വികസിപ്പിക്കും –പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് റെയില്‍വേ സ്റ്റേഷനായി വികസിപ്പിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. 2015-16ലെ റെയില്‍വേ ബജറ്റില്‍ രാജ്യത്തെ 200 സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തുമെന്ന് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്റ്റേഷനുകള്‍ വികസനത്തിന് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെതുടര്‍ന്നാണ് കുണ്ടറ റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ സതേണ്‍ റെയില്‍വേ ഏറ്റെടുത്ത് നടപ്പാക്കുമെന്നും കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.