പുനലൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലത്തെിക്കുന്ന പച്ചക്കറിയടക്കമുള്ള ഭക്ഷ്യസാധനങ്ങളില്‍ വിഷാംശമില്ളെന്ന് ഉറപ്പാക്കാന്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലേക്ക് പ്രധാനമായും പച്ചക്കറിയടക്കം എത്തിക്കുന്നത് ആര്യങ്കാവ് ചെക്പോസ്റ്റ് വഴിയാണ്. വാണിജ്യനികുതി ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ രാത്രി മുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുകയായിരുന്നു. പച്ചക്കറി സാമ്പ്ള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനക്ക് അയക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. സാമ്പിളിനൊപ്പം വ്യാപാരികളുടെ ബില്ലും മറ്റുവിവരങ്ങളും ശേഖരിക്കുന്നുണ്ട്. പച്ചക്കറി പരിശോധിക്കുമ്പോള്‍ വിഷം കണ്ടത്തെിയാല്‍ ബില്‍ പ്രകാരം ബന്ധപ്പെട്ട വ്യാപാരിക്ക്് നോട്ടീസ് നല്‍കും. തുടര്‍ന്ന് ഇത്തരം വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പച്ചക്കറി കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടയാനാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ അസി. കമീഷനര്‍ കെ. അജിത്കുമാറിന്‍െറ നേതൃത്വത്തില്‍ സുജിത് പെരെര, ഇ. ഷെരീഫ്, എ.എ. അനസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ഓണക്കാലം കണക്കിലെടുത്ത് ഈ മാസം 26വരെ പരിശോധന ഉണ്ടാകും. 18 മുതല്‍ പരിശോധനക്കുള്ള ലബോറട്ടറി ഇവിടെ സ്ഥാപിക്കും. ഇതോടെ പച്ചക്കറിയിലെ വിഷം ഉടന്‍ കണ്ടത്തെി ഇവ ചെക്പോസ്റ്റില്‍ നിന്നുതന്നെ തിരിച്ചയക്കാനാകും. പഴവര്‍ഗങ്ങള്‍, പാല്‍ എന്നിവയുടെയും സാമ്പ്ള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് ചെക്പോസ്റ്റുവഴി കൊണ്ടുവരുന്ന പച്ചക്കറിയുടെ അളവ് പകുതിയിലധികമായി കുറഞ്ഞു. നേരത്തേ ദിവസവും 250 ലോഡ് പച്ചക്കറി എത്തിയിരുന്നത് ഇപ്പോള്‍ നൂറില്‍ താഴെയായി. വിഷാംശസാധ്യത ഭയന്ന് തമിഴ്നാട് പച്ചക്കറിക്ക് വിപണിയില്‍ താല്‍പര്യം കുറഞ്ഞതും മിക്കയിടങ്ങളിലും ജൈവപച്ചക്കറികള്‍ ധാരാളമായി ഉല്‍പാദിപ്പിക്കുന്നതുമാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.