ആര്യങ്കാവ് ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടത്തെി

കൊല്ലം: ആര്യങ്കാവിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റില്‍ നിന്ന് ഒരു ദിവസം സര്‍ക്കാറിന് ലഭിക്കുന്നത് 39,000 രൂപ. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നര മണിക്കൂറിനുള്ളില്‍ പടിയായി ലഭിച്ചത് 10,250 രൂപ. കൊല്ലം വിജിലന്‍സ് വിഭാഗം ഇന്നലെ പുലര്‍ച്ചെ നടത്തിയ മിന്നല്‍പരിശോധനയിലാണ് മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റില്‍ വന്‍ ക്രമക്കേട് കണ്ടത്തെിയത്. വാഹനപരിശോധനയുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പടിയായി കിട്ടിയ 13,690 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഓണം പ്രമാണിച്ച് ചെക്പോസ്റ്റുകളില്‍ വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി ബി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റില്‍ ഏജന്‍റുമാര്‍ മുഖേന പണം ഈടാക്കുന്നെന്ന പരാതിയുമുണ്ടായിരുന്നു. എന്നാല്‍, വിജിലന്‍സ് പരിശോധനയില്‍ ഏജന്‍റുമാരെ കണ്ടത്തൊനായില്ല. മോട്ടോര്‍ വാഹനവകുപ്പ് ചെക്പോസ്റ്റില്‍ ഒരു എ.എം.വി.ഐ, ഓഫീസ് അസിസ്റ്റന്‍റ് എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പരിശോധനക്കത്തെുന്ന വാഹനങ്ങളുടെ ലോഡിന്‍െറ തോതനുസരിച്ചായിരുന്നു പടി വാങ്ങിയിരുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. വില്‍പനനികുതി ചെക്പോസ്റ്റില്‍ ഓഫിസര്‍ അടക്കം എട്ടുപേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവിടെ ഒരു ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പെടാത്ത 970രൂപ കണ്ടെടുത്തു. ഓഫിസിനുള്ളില്‍നിന്ന് കണ്ടത്തെിയ 830രൂപക്കും കണക്കുനല്‍കാനായില്ല. പരിശോധന നടക്കുന്നതിനിടെ ചെക്പോസ്റ്റില്‍ എത്തിയ വാഹനത്തില്‍ നിന്ന് പടിയായി നല്‍കിയ 500രൂപയും വിജിലന്‍സ് സംഘം പിടികൂടി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ സിനി ഡെന്നിസ്, എം.എം. ജോസ്, പ്രദീപ്കുമാര്‍, ഗോപകുമാര്‍, വാണിജ്യനികുതി അസി.കമീഷണര്‍ വി.ശ്യാംകുമാര്‍, ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്‍, കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് സുഭാഷ്ചന്ദ്രന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.