കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ നാലു നൂറ്റാണ്ട് പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചയാള്‍ പിടിയിലായി. പോത്തന്‍കോട് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി സനല്‍കുമാര്‍ എന്ന സനു(40) വിനെയാണ് കൊല്ലം സിറ്റി പോലീസ് കമീഷണര്‍ പി. പ്രകാശിന്‍െറ നേതൃത്വത്തിലുള്ള ആന്‍റി തെഫ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് രണ്ടിനാണ് വിഗ്രഹം മോഷ്ടിച്ചത്. രാവിലെ ക്ഷേത്രനട തുറന്നശേഷമായിരുന്നു മോഷണം. തുടര്‍ന്ന് സിറ്റി പോലീസ് കമീഷണറുടെ നേതൃത്വത്തില്‍ കൊല്ലം എ.സി.പി എം.എസ്. സന്തോഷ്, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി റെക്സ് ബോബി അര്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ച് സംസ്ഥാനത്തിനകത്തും മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തിവരുകയായിരുന്നു. ക്ഷേത്രത്തിലത്തെിയ അപരിചിതരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ തുമ്പുണ്ടായത്. സ്ഥിരമായി ക്ഷേത്രത്തിലത്തെുന്ന ഭക്തരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രേഖാ ചിത്രം തയാറാക്കിയിരുന്നു. രേഖാചിത്രം നൂറോളം മോഷ്ടാക്കളുമായി താരതമ്യപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രേഖാചിത്രവുമായി സാമ്യമുള്ള സനുവിന്‍െറ ഫോട്ടോ ക്ഷേത്രത്തിലത്തെിയ സ്ത്രീ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പോത്തന്‍കോട്ടത്തെി സനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഗ്രഹം കണ്ടെടുത്തു.സനു രണ്ടു മാസം മുമ്പ് കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍നിന്ന് ബാഗ് മോഷണം നടത്തിയതിന് വെസ്റ്റ് പൊലീസിന്‍െറ പിടിയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. ഇവിടെയത്തെിയ സനു, വിഗ്രഹം ഉറപ്പിച്ചിട്ടില്ളെന്ന് മനസ്സിലാക്കിയ ശേഷം ആഗസ്റ്റ് ഒന്നിന് രാത്രി നഗര്‍കോവിലില്‍ നിന്ന് ബസില്‍ അതിരാവിലെ കൊല്ലത്തേക്ക് പുറപ്പെട്ടു. രാവിലെ ക്ഷേത്രത്തിലത്തെിയ ഇയാള്‍ പൂജകള്‍ നടക്കുന്നതിനിടെ ആളൊഴിഞ്ഞ നേരം നോക്കി വിഗ്രഹം ഇളക്കി ബാഗില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ബസില്‍ കരുനാഗപ്പള്ളിയിലത്തെി മദ്യപിച്ചശേഷം പോത്തന്‍കോട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിഗ്രഹം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇടനിലക്കാരെ കണ്ടത്തൊന്‍ കഴിയാത്തതിനാല്‍ വില്‍പന നടന്നില്ല. തുടര്‍ന്ന് വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.