കഴക്കൂട്ടം: മാജിക് പ്ളാനറ്റും കിന്‍ഫ്രയും സംയുക്തമായി അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ബുധനാഴ്ച കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലുള്ള മാജിക് പ്ളാനറ്റില്‍ സംഘടിപ്പിക്കുന്ന വിങ്സ് ഓഫ് വിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 15നും 35നും മധ്യേ പ്രായമുള്ള യുവതീ-യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാജിക് പ്ളാനറ്റ് സൗജന്യമായി സന്ദര്‍ശിക്കാം. യുവജനങ്ങളുടെ പൗരധര്‍മം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയില്‍ കേരള നിയമസഭയിലെ 13 യുവസാമാജികര്‍ക്കൊപ്പം പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ themagicalmotivator@gmail.com ഇ-മെയിലിലേക്ക് സന്ദേശം അയച്ച് രജിസ്ട്രേഷന്‍ ഉറപ്പാക്കണം. ഫോണ്‍: 7025541231 വിങ്സ് ഓഫ് വിഷന്‍ പരിപാടി രാവിലെ 10ന് കിന്‍ഫ്ര എം.ഡി ഡോ.ജി.സി. ഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ എം.എല്‍.എ മാരായ വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, ടി.വി. രാജേഷ്, ആര്‍. രാജേഷ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, പി. ശ്രീരാമകൃഷ്ണന്‍, എന്‍. ഷുസുദ്ദീന്‍, കെ.എം. ഷാജി, പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണന്‍, കെ.എസ്. ശബരീനാഥന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരവ് കൂടിയാണ് ഈ പരിപാടി. മാജിക് പ്ളാനറ്റിന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ വരെ ഒരുമാസം നീളുന്ന വിങ്സ് ഓഫ് വിഷന്‍ തുടര്‍പരിപാടികളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.