തണ്ടാന്‍ സംഗമം തിരുവനന്തപുരത്ത്

കൊല്ലം: കേരള തണ്ടാന്‍ സര്‍വിസ് സൊസൈറ്റിയുടെ (കെ.ടി.എസ്.എസ്) ആഭിമുഖ്യത്തില്‍ ‘തണ്ടാന്‍ സംഗമം -2015’ ഈമാസം12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച വിളംബര ജാഥ പാച്ചല്ലൂരില്‍നിന്ന് തുടങ്ങും. 12ന് വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനം. 4.30ന് കലാസന്ധ്യ. ആറിന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ധനസഹായ വിതരണം മന്ത്രി വി.എസ്. ശിവകുമാര്‍, അവാര്‍ഡ് വിതരണം മന്ത്രി അടൂര്‍ പ്രകാശ്, സമുദായ പ്രതിഭകളെ ആദരിക്കല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ എന്നിവര്‍ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്‍റ് എം.ജനാര്‍ദനന്‍ അധ്യക്ഷത വഹിക്കും. 13ന് രാവിലെ 11ന് പുളിമൂട് ബാങ്ക് എംപ്ളോയിസ് യൂനിയന്‍ ഹാളില്‍ പ്രതിനിധി സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഒരുവാതില്‍കോട്ട ശശി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് ചര്‍ച്ചാസമ്മേളനം. സംസ്ഥാന പ്രസിഡന്‍റ് എം.ജനാര്‍ദനന്‍, വൈസ് പ്രസിഡന്‍റ് കെ.ബാലന്‍, ജനറല്‍ സെക്രട്ടറി എന്‍.സുരേന്ദ്ര ബാബു, സെക്രട്ടറി വി.കെ. ശശിധരന്‍, കെ.രാഹുലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.