അഞ്ചാലുംമൂട്: കണ്‍സഷന്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ കൊല്ലം-അഷ്ടമുടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘അര്‍ച്ചന’ ബസിലെ ഡ്രൈവര്‍ ഇഞ്ചവിള നെടിയഴികത്ത് വീട്ടില്‍ ദീപു(22), കണ്ടക്ടര്‍ ചെറുമൂട് വെള്ളിമണ്‍ റാണി ഭവനില്‍ സൈമണ്‍ (30), കൊയ്പ്പള്ളില്‍ ക്ഷേത്രത്തിനുസമീപം എസ്. പ്രശാന്ത്(22), തരിയന്‍മുക്ക് രാധാമന്ദിരത്തില്‍ അജിത് രാജ് (25), തൃക്കരുവ മുളക്കല്‍ വയലില്‍ അനൂപ് (24) എന്നിവരെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തൃക്കടവൂര്‍, തൃക്കരുവ, പനയം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഞ്ചാലുംമൂട് മേഖലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി. ബുധനാഴ്ച വൈകീട്ട് നാലരയോടെ അഞ്ചാലുംമൂട് ജങ്ഷന് സമീപമായിരുന്നു സംഭവം. സ്റ്റേഷന് മീറ്ററുകള്‍ക്കപ്പുറമുണ്ടായ സംഭവത്തില്‍ പൊലീസത്തൊന്‍ വൈകിയതിലും പ്രതിഷേധമുയര്‍ന്നു. അഞ്ചാലുംമൂട് ഗവ. സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥികളായ മുഹമ്മദ് റാഫി, ഡാനി, മെല്‍വിന്‍, ഋഷി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കണ്ണിനും മുഖത്തും പരിക്കേറ്റ മുഹമ്മദ് റാഫി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിക്കുന്നതിന്‍െറ ദൃശ്യം ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ തുണച്ചത്. വിദ്യാര്‍ഥികളെ മര്‍ദിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ‘അര്‍ച്ചന’ ബസിന്‍െറ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ അടുത്ത ആര്‍.ടി.എ ബോര്‍ഡില്‍ നടപടി സ്വീകരിക്കുമെന്നും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചുമതല വഹിക്കുന്ന ശരവണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.