രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: പ്രധാനമന്ത്രി കീഴ്​വഴക്കം ലംഘിച്ചു –യെച്ചൂരി

തൃശൂർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു മുമ്പ് പ്രതിപക്ഷ കക്ഷികളുമായി സമവായ സാധ്യത തേടുകയെന്ന കീഴ്വഴക്കം പ്രധാനമന്ത്രി നരേന്ദ്രമോദി ലംഘിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വാജ്പേയി മുതൽ ഇേങ്ങാട്ടുള്ള പ്രധാനമന്ത്രിമാർ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയിരുന്നത് തനിക്കറിയാം. ഇത്തവണ അതുണ്ടായിട്ടിെല്ലന്ന് യെച്ചൂരി തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം െപാതു സ്ഥാനാർഥിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. എൻ.സി.പി നേതാവ് ശരദ്പവാറി​​െൻറ നേതൃത്വത്തിൽ ഇതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതുവരെ ഒരു പേരും ഉയർന്നു വന്നിട്ടില്ല. സർക്കാർ നിയോഗിച്ച സമിതി പ്രതിപക്ഷ കക്ഷികളുടെ സമിതിയുമായി ചർച്ചക്ക് മുന്നോട്ടു വന്നിട്ടില്ല. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്നവർ രാഷ്ട്രപതി സ്ഥാനത്തെത്തണം എന്നാണ് സി.പി.എമ്മി​​െൻറ നിലപാട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുന്ന പ്രശ്നമില്ലെന്നും യെച്ചൂരി പറഞ്ഞു. രണ്ടു തവണയിൽ കൂടുതൽ മത്സരിക്കരുതെന്നാണ് പാർട്ടി നിയമാവലി. ജനറൽ സെക്രട്ടറി അത് ഒരിക്കലും ലംഘിച്ചുകൂടാ അദ്ദേഹം പറഞ്ഞു.
Tags:    
News Summary - president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.