സി.ആർ.പി.എഫ്​​ ക്യാമ്പിൽ​ ഗ്രനേഡ്​ ആക്രമണം; മൂന്നു പേർക്ക്​ പരിക്ക്​

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ സി.ആർ.പി.എഫ് ക്യാമ്പിനുനേെരയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽനിന്ന് 35 കിലോമീറ്റർ അകലെ ത്രാളിലെ ലഡിയാർ ഗ്രാമത്തിൽ സി.ആർ.പി.എഫ് 180ാം ബറ്റാലിയൻ ക്യാമ്പിലേക്കാണ് ചൊവ്വാഴ്ച വൈകീട്ട് 6.05ന് ഭീകരവാദികൾ ഗ്രനേഡ് എറിഞ്ഞത്. ക്യാമ്പിനുള്ളിൽ വീണ ഗ്രനേഡ് പൊട്ടത്തെറിച്ചതിനെ തുടർന്ന് ചീളുകൾ തറച്ചാണ് മൂന്നു ജവാന്മാർക്ക് പരിക്കേറ്റത്. ഇവെര ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടർന്ന് ക്യാമ്പ് സ്ഥിതിചെയ്യുന്ന മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. താഴ്വരയിൽ ഞായറാഴ്ചക്കുശേഷം മൂന്നാം തവണയും ത്രാളിൽ രണ്ടു ദിവസത്തിനിടെ രണ്ടാമതുമാണ് ഗ്രനേഡ് ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്്ച ത്രാൾ ടൗണിലെ സംഭവത്തിൽ രണ്ടു സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച ശ്രീനഗറിൽ എസ്.െഎ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു.
Tags:    
News Summary - CRPF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.