ശുചീകരണ തൊഴിലാളികൾക്ക്​ സുരക്ഷസാമഗ്രികൾ നൽകും

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ-ശുചീകരണപ്രവർത്തനങ്ങളിൽ മാതൃകപരമായി പ്രവർത്തിച്ച ആരോഗ്യ, ശുചീകരണ വിഭാഗം ജീവനക്കാരെ നഗരസഭ കൗൺസിൽ ആദരിക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ ചെയർമാൻ അറിയിച്ചു. എല്ലാ ശുചീകരണ തൊഴിലാളികൾക്കും പി.പി.ഇ അടക്കമുള്ള സുരക്ഷസാമഗ്രികൾ നൽകും. തൊഴിലാളികൾക്ക് അധിക ഓണറേറിയം നൽകാനും തീരുമാനിച്ചു. ബി.ജെ.പി ധർണ അമ്പലപ്പുഴ: കോവിഡ് പ്രതിരോധപ്രവർത്തങ്ങളിലെ പാളിച്ചക്കും പകൽക്കൊള്ളക്കുമെതിരെ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കച്ചേരിമുക്കിൽ നടത്തിയ ധർണ ദക്ഷിണ മേഖല വൈസ് പ്രസിഡൻറ് കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. സജീവ് മുഖ്യപ്രഭാഷണം നടത്തി. താല്‍ക്കാലിക അധ്യാപകനിയമനം ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി.ടി.ടി.ഐയിൽ ടി.എസ്.എ (ഇംഗ്ലീഷ്), ടി.എസ്.എ (മലയാളം), ടി.എസ്.എ (കണക്ക്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. യോഗ്യത: ടി.എസ്.എ-അതത് വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും എം.എഡും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.