കപ്പൽശാലയിലെ മോഷണം: പ്രതികളെ കസ്​റ്റഡിയിൽ വിട്ടു

കൊച്ചി: കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിലെ മോഷണത്തിന് അറസ്റ്റിലായവരെ ഏഴുദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽവിട്ടു. ബിഹാർ സ്വദേശി സുമിത്കുമാർ സിങ് (23), രാജസ്ഥാൻ സ്വദേശി ദയാ റാം (22) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കസ്റ്റഡിയിൽ നൽകിയത്. പ്രതികൾ മോഷ്ടിച്ച 20 കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളിൽ 19 എണ്ണവും കണ്ടെത്തിയതായി എൻ.ഐ.എ അധികൃതർ പറഞ്ഞു. പ്രതികൾ ഓൺലൈനിൽ 5000 രൂപക്ക് വിറ്റ മൈക്രോ പ്രോസസ്സർ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക്, റാം, സി.പി.യു എന്നിവയും വീണ്ടെടുത്തു. പണത്തിനു വേണ്ടിയാണ് മോഷ്ടിച്ചതെന്ന് പ്രതികൾ കോടതിയെ വാക്കാൽ അറിയിച്ചു. കൂടാതെ, തങ്ങൾക്കുവേണ്ടി വക്കാലത്ത് സമർപ്പിച്ച അഭിഭാഷകനെ ഒഴിവാക്കണമെന്നും പ്രതികൾ കോടതിയോട് അപേക്ഷിച്ചു. കൈവശം പണമില്ലെന്നു പറഞ്ഞാണ് പ്രതികൾ ഈ ആവശ്യം ബോധിപ്പിച്ചത്. 2019 സെപ്റ്റംബറിലാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വിമാനവാഹിനി കപ്പലിൻെറ പെയിൻറിങ് കരാറെടുത്ത സ്വകാര്യ കമ്പനി ജീവനക്കാരാണ് പ്രതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.