കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ഹരജി. സമാന ആവശ്യമുന്നയിച്ച് നൽകിയ ഹരജി േമയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയതിനെത്തുടർന്ന് ഹൈകോടതിയിലാണ് ഹരജി നൽകിയത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. സ്വത്ത് കണക്കാക്കിയതിൽ നിരവധി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ വിശദീകരണം മനപ്പൂർവം പരിഗണിക്കാതെയാണ് വിജിലൻസ് അന്വേഷണസംഘം അന്തിമ റിപ്പോർട്ട് നൽകിയതെന്നാണ് തച്ചങ്കരിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.