യു.കെയിൽനിന്ന്​ മലയാളികളുടെ മടക്കം: ഹൈകോടതി കേ​ന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി

യു.കെയിൽനിന്ന് മലയാളികളുടെ മടക്കം: ഹൈകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി കൊച്ചി: യു.കെയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ഹരജികളിൽ ഹൈകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി. ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക് വിമാനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നാണെന്ന് അറിയിക്കാനും വിമാനങ്ങൾ സർവിസ് നടത്താൻ അനുമതി തേടി ചില സംഘടനകൾ നൽകിയ അപേക്ഷകളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനുമാണ് ജസ്റ്റിസ് അനു ശിവരാമൻെറ നിർദേശം. ഇംഗ്ലണ്ടിൽ ലോക്ഡൗണിൽ കുടുങ്ങിയ ഇടപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനിയെ തിരികെയെത്തിക്കാൻ പിതാവ് ദീപു തങ്കൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, റിഫ്രഷർ കോഴ്സിൽ പങ്കെടുക്കാൻ യു.കെയിലേക്ക് പോയി മടങ്ങാനാവാതെ കുടുങ്ങിയ മകനെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് വൈറ്റില പൊന്നുരുന്നി സ്വദേശിനി മഹിജ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികൾ വീണ്ടും ബുധനാഴ്ച പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.