നൂറ് മീൻ വളർത്തൽ കുളങ്ങൾക്ക് ധനസഹായം

കൂത്താട്ടുകുളം: സംസ്ഥാന സർക്കാറിൻെറ സുഭിക്ഷ പദ്ധതിയിൽ നൂറ് മീൻ വളർത്തൽ കുളങ്ങൾക്ക് കാക്കൂർ സഹകരണ ബാങ്ക് ധനസഹായം നൽകുന്നു. 50 ശതമാനം തുക തിരിച്ചടക്കേണ്ടതില്ല. പണി പൂർത്തീകരിച്ച മീൻ വളർത്തൽ കുളങ്ങൾക്കുള്ള ധനസഹായ വിതരണം പ്രസിഡൻറ് അനിൽ ചെറിയാൻ കാക്കൂർ കൈതമന ഷാൻറി ബിജുവിനും മണ്ണത്തൂർ കാളിപ്പനക്കൽ രാമചന്ദ്രനും ചെക്ക് കൈമാറി നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എം. ജോർജ്, കെ.കെ. രാജ്കുമാർ, വർഗീസ് മാണി, ബിനോയ് അഗസ്റ്റിൻ, സെക്രട്ടറി ശ്രീദേവി അന്തർജനം, ജോൺസൺ, സി.ടി. ശശി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.