പാസ്പോർട്ട്‌ ഓഫിസിന് മുന്നിൽ പ്രതിഷേധം

ആലുവ: കേന്ദ്ര സർക്കാർ റദ്ദാക്കിയ 69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു ടൂറിസം സർക്യൂട്ട് പദ്ധതിയും 85 കോടിയുടെ തീർത്ഥാടക സർക്യൂട്ട് പദ്ധതിയും സംസ്‌ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതി റദ്ദാക്കിയ കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഒ.ബി.സി വിഭാഗവും ആലുവ ബ്ലോക്ക്‌ കമ്മിറ്റിയും സംഘടിപ്പിച്ച പ്രതിഷേധ സമരം ആലുവ പാസ്പോർട്ട്‌ ഓഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ ബ്ലോക്ക്‌ ചെയർമാൻ കെ.എച്ച്. ഷാജി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ഒ.ബി.സി കോൺഗ്രസ്‌ ജില്ല ചെയർമാൻ വില്യം ആലത്തറ, ജില്ല വൈസ് ചെയർമാൻ പി.ആർ. നിർമൽ കുമാർ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ.പി. സിയാദ്, ജവഹർ ബാലജന വേദി ആലുവ ബ്ലോക്ക്‌ ചെയർമാൻ തൽഹത്, അനസ്, സന്തോഷ്‌ എന്നിവർ സംബന്ധിച്ചു. ഓൺലൈൻ പഠനം: വിശാഖിന് ആശ്വാസമായി ലാപ്ടോപ് ആലുവ: ഓൺലൈൻ പഠനം തുടങ്ങാൻ കഴിയാതെ വിഷമിച്ച വിശാഖിന് ആശ്വാസമായി ലാപ്ടോപ് ലഭിച്ചു. കീഴ്മാട് നേച്ചർ കവലയിൽ ഷാജിയുടെ മകനും പത്താം ക്ലാസ് വിദ്യാർഥിയുമാണ് വിശാഖ്. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് അറിഞ്ഞ് ഫ്രറ്റേണിറ്റി നേതാവ് ഷഹബാസ് കുന്നുംപുറം വെൽഫെയർപാർട്ടിയുടെ സഹകരണത്തോടെയാണ് ലാപ്ടോപ് സംഘടിപ്പിച്ചത്. ചിത്രരചന മത്സരത്തിൽ ജില്ല തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള വിശാഖിന് ചിത്രരചനകൾ പരിശീലിക്കാനും കൂടിയാണ് ലാപ്ടോപ് നൽകിയത്. സാമൂഹികക്ഷേമ വകുപ്പ് ജീവനക്കാരി റോസിലി ലാപ് ടോപ് വിശാഖിന് കൈമാറി. ഫ്രറ്റേണിറ്റി നേതാവ് ഷഹബാസ്, വെൽഫെയർ പാർട്ടി ആലുവ മണ്ഡലം വൈസ് പ്രസിഡൻറ് കരിം കല്ലുങ്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.