ഉബർ ഇനി മണിക്കൂർ വാടകക്കും

കൊച്ചി: ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മണിക്കൂര്‍ വാടകക്ക് ലഭ്യമാകുന്ന ഇന്‍ട്രാസിറ്റി സര്‍വീസ് ഊബര്‍ അവതരിപ്പിച്ചു. യാത്രക്കാരന് മണിക്കൂറുകളോളം കാര്‍ ഉപയോഗിക്കാം. യാത്രക്കിടെ ഒന്നിലധികം സ്ഥലങ്ങളില്‍ നിർത്താം. പുതിയ സര്‍വിസിലൂടെ യാത്രക്കാരന് മണിക്കൂറില്‍ 10 കി.മീ. പാക്കേജിന് 189 രൂപ എന്ന നിരക്കില്‍ കാര്‍ ലഭിക്കും. ഒന്നിലധികം യാത്രകള്‍ ബുക്ക് ചെയ്യാതെ തന്നെ റൈഡര്‍ക്ക് ഉപയോഗിക്കാം. പരമാവധി 12 മണിക്കൂര്‍ വരെ സമയക്രമത്തില്‍ പാക്കേജ് തെരഞ്ഞെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.