ഗൗഡ സാരസ്വത ബ്രാഹ്​മണ ക്ഷേത്രങ്ങൾ തുറക്കില്ല

മട്ടാഞ്ചേരി: സംസ്ഥാനത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായ ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് കേരള ജി.എസ്.ബി ദേവസ്വം ബോർഡ് തീരുമാനിച്ചു. കോവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രച്ചടങ്ങുകളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന സാമൂഹികവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ബോർഡ് പ്രസിഡൻറ് ബി. ജഗന്നാഥ ഷേണായ് അറിയിച്ചു. ജൂൺ 30 വരെ ക്ഷേത്രങ്ങളിൽ പൊതുപ്രവേശനം അനുവദിക്കില്ല. നിർവാഹക സമിതിയംഗങ്ങളുമായി നടന്ന ചർച്ചയിൽ ജനറൽ സെക്രട്ടറി രംഗദാസ പ്രഭു, വൈസ് പ്രസിഡൻറ് പ്രേംകുമാർ ഷേണായ്, സെക്രട്ടറി വി. ശിവകുമാർ കമ്മത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.