വടുതല-പേരണ്ടൂർ പാലം: സ്ഥലമേറ്റെടുക്കൽ സർവേ തുടങ്ങി

കൊച്ചി: വടുതല-പേരണ്ടൂർ പാലത്തിൻെറ സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി സർവേ നടപടി ആരംഭിച്ചു. വടുതല ചിന്മയ സ്കൂളിന് മുന്നിൽനിന്ന് പേരണ്ടൂർ കനാലിന് കുറുകെ എളമക്കരയിലേക്കാണ് 78 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം നിർമിക്കുന്നത്. 2016ൽ ഹൈബി ഈഡൻ എം.എൽ.എയാണ് പാലത്തിനായുള്ള ആവശ്യം ഉന്നയിച്ച് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. 24.9 കോടി പാലത്തിനും 7.5 കോടി സ്ഥലമേറ്റെടുക്കലിനുമായാണ് വകയിരുത്തിയത്. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ സുരേഷ് കുമാറിൻെറ നിർദേശപ്രകാരം സ്പെഷൽ തഹസിൽദാർ ലിറ്റി ജോസഫ്, സർവേയർമാരായ പി.ആർ. പ്രവീൺ കുമാർ, ജോൺ വർഗീസ് എന്നിവരാണ് സർവേ നടത്തുന്നത്. ഈ മാസം 30നകം സർവേ പൂർത്തീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കൗൺസിലർമാരായ ഒ.പി. സുനിൽ, ആൽബർട്ട് അമ്പലത്തിങ്കൽ, സി.ജെ. ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.