നെട്ടൂർ: എക്കൽ നിറഞ്ഞ് കരയായി മാറുന്ന വേമ്പനാട് കായലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. കുമ്പളത്ത് 'സേവ് വേമ്പനാട്' എന്ന മുദ്രാവാക്യവുമായി ധീവര കൾച്ചറൽ ഫോറത്തിൻെറ നേതൃത്വത്തിലാണ് മൽസ്യതൊഴിലാളികൾ പ്രതിഷേധിച്ചത്. എക്കൽ മൂലം വഞ്ചിയിറക്കാനാകാതെ മത്സ്യതൊഴിലാളികൾ ദുരിതത്തിലായ അവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയതായി ഫോറം സെക്രട്ടറി ജിതിൻ ജോഷി പറഞ്ഞു. തീരത്തോട് ചേർന്ന് കിലോമീറ്ററുകളോളം എക്കൽ നിറഞ്ഞ് കരയായി മാറിയതിനാൽ വഞ്ചിയടുപ്പിക്കാനാകാത്ത അവസ്ഥയാണ്. കടത്ത് ബോട്ടും ചില സമയത്ത് ജെട്ടിയിൽ അടുപ്പിക്കാനാകുന്നില്ല. ഉപജീവനം തന്നെ ബുദ്ധിമുട്ടായ സ്ഥിതിയായിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. കുമ്പളം സൗത്ത്ഫിഷ് ലാൻറിങ് സൻെററിൽ തൊഴിലാളികൾ കായൽ തീരത്ത് നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിച്ച് വൃത്തിയാക്കി. എക്കൽ നിയന്ത്രിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയതായി ധീവര കൾചറൽ ഫോറം പ്രസിഡൻറ് പി.വി. പ്രഭുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.