കൊച്ചി: ഭവനവായ്പ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ധനകാര്യ സ്ഥാപനത്തിനെതിരെ കേസ്. എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മണി മാക്‌സ് ഹോംഫിന്‍ എന്ന സ്ഥാപനത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. പറഞ്ഞ കാലാവധി കഴിഞ്ഞും ഭവന വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടുപേര്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരുടെ യഥാക്രമം 2.5 ലക്ഷം, 75,000 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. ഈട് നല്‍കുന്ന സ്വത്തിൻെറ ബാധ്യതകള്‍ നോക്കാതെ 10 ലക്ഷം രൂപ മുതല്‍ കോടികള്‍ വരെ വായ്പ നല്‍കാമെന്നായിരുന്നു വാഗ്ദാനം. വലയില്‍ വീഴുന്നവരോട് രജിസ്‌ട്രേഷൻ ഇനത്തിലും മറ്റും പതിനായിരങ്ങള്‍ വാങ്ങിയെടുത്തിരുന്നു. ഇന്‍ഷുറന്‍സ് എന്ന പേരില്‍ ലക്ഷങ്ങളും ചിലരുടെ കൈയില്‍നിന്ന് വാങ്ങിയെന്ന് പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.