ആലുവ: ലോക്ഡൗൺകാലത്തെ പത്രങ്ങൾ വായിക്കാൻ സൗകര്യമൊരുക്കി നൊച്ചിമ സേവന ലൈബ്രറി. വിവിധ ഭാഷകളിെല പത്രങ്ങൾ വായനക്കാർക്ക് ഇവിടെ തീയതി അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതൽ രാത്രി ഒമ്പതുവരെ വായനശാല തുറന്നു പ്രവർത്തിക്കുന്നു. കോവിഡുകാലമായതിനാൽ സമൂഹ അകലം പാലിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ഗ്രന്ഥശാലയിൽ നേരിട്ട് പുസ്തക വിതരണത്തിന് പുറമെ വീടുകളിലും പുസ്തക വിതരണം നടത്തുന്നുണ്ട്. 'പ്രകൃതിദുരന്തങ്ങളിൽനിന്ന് പാഠമുൾക്കൊള്ളണം' ആലുവ: സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളിൽനിന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻെറ പാഠം ഉൾക്കൊള്ളണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്. ആലുവ താലൂക്ക് ജമാഅത്ത് യൂത്ത് കൗൺസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് യൂത്ത് കൗൺസിൽ ജില്ല പ്രസിഡൻറ് എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജമാഅത്ത് യൂത്ത് കൗൺസിൽ പ്രസിഡൻറ് പി.എം. നാദർഷ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ സ്വാഗതവും നസീർ കൊടികുത്തുമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.