പിറവം: രാമമംഗലം സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ കോവിഡ് പ്രതിരോധസന്ദേശത്തിന് മാജിക് ഷോ ഒരുക്കി. സീനിയർ എസ്.പി.സി കാഡറ്റ് ആദിത്യൻ കെ. രവിയുടെ മാജിക് ഇതിനകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി. ആദിത്യന് പിന്തുണയുമായി അച്ഛൻ രവിയും രാമമംഗലം പഞ്ചായത്ത് അംഗവുമായ അമ്മ സിന്ധു രവിയും കൂടെ ഉണ്ട്. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ അനൂബ് ജോൺ, സ്മിത കെ. വിജയൻ, രമേശ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.