കൂത്താട്ടുകുളം: ഡി.വൈ.എഫ്.ഐയുടെ ടി.വി ചലഞ്ചിൻെറ ഭാഗമായി നാല് എൽ.ഇ.ഡി ടി.വി നൽകി മുൻ എസ്.എഫ്.ഐ നേതാവും പ്രവാസി മലയാളിയുമായ കെ. ജയചന്ദ്രൻ. അമേരിക്കയിൽ എൻജിനീയറാണ് തിരുമാറാടി സോപാനം വീട്ടിൽ ജയചന്ദ്രൻ. ഇദ്ദേഹത്തിൻെറ ഭാര്യാസഹോദരൻ ആനന്ദ് ഐസക്കിൽനിന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ് എന്നിവർ ചേർന്ന് ടി.വി ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി കേതു സോമൻ പങ്കെടുത്തു. ഓൺലൈൻ പഠന സൗകര്യം ഒരുക്കി പ്രധാന അധ്യാപകൻ കൂത്താട്ടുകുളം: ഇടയാർ ജവഹർ യു.പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യമൊരുക്കിയതായി പ്രധാന അധ്യാപകൻ ടി.കെ. സദനൻ. പൂർവ വിദ്യാർഥി ജിജോ മാത്യു ഇഞ്ചക്കുഴിയിൽ, നവദമ്പതികളായ സുസ്മിത സദൻ-വിവേക് വിജയൻ എന്നിവർ എൽ.ഇ.ഡി ടെലിവിഷൻ സെറ്റുകളും, അനുബന്ധ ഉപകരണങ്ങളും ഇതിനായി സംഭാവന ചെയ്തു. തിരുമാറാടി പഞ്ചായത്തിലെ കുട്ടികൾക്ക് വാർഡ് അംഗം രമ മുരളീധരക്കൈമൾ, ഇലഞ്ഞി പഞ്ചായത്തിലെ കുട്ടികൾക്ക് വാർഡ് മെംബർ ലീല സുഖവാസ്, കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ കുട്ടികൾക്ക് 21- വാർഡ് കൗൺസിലർ സാറ ടി.എസ്. എന്നിവരുടെ സാന്നിധ്യത്തിൽ ടെലിവിഷൻ സെറ്റുകൾ കൈമാറി. കൂത്താട്ടുകുളം ബി.പി.ഒ ബിബിൻ ബേബി, പി.ടി.എ പ്രസിഡൻറ് എം.ആർ. സജീവൻ, എച്ച്.എം. ഫോറം കൺവീനർ എ.വി. മനോജ്, ബിജു ജോസഫ്, അജിത്, ഫെക്സി കുര്യാക്കോസ്, ഷൈനി ജോർജ്, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. നഗരസഭയിലെ ഡിവിഷൻ കൗൺസിലർ സാറ ടി.എസ്. ടെലിവിഷൻ സെറ്റ് കുട്ടികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.