പെരുമ്പാവൂരിൽ മൊത്തവ്യാപാര കടക്ക്​ തീപിടിച്ചു

പെരുമ്പാവൂര്‍: എ.എം റോഡില്‍ ബീന ടെക്സ്റ്റൈയില്‍സിന് എതിര്‍വശത്തെ കേരള ചിപ്സ് എന്ന മൊത്തവ്യാപാര കടയില്‍ തീപിടിത്തം. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. കീഴില്ലം കത്രികക്കുടി അജിത്കുമാറിേൻറതാണ് സ്ഥാപനം. കറിപ്പൊടികള്‍, സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രിഡ്ജ്, ബുക്കുകള്‍ മുതലായവ ഭാഗികമായി അഗ്നിക്കിരയായി. പെരുമ്പാവൂര്‍ അഗ്‌നിരക്ഷ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍, പട്ടിമറ്റം യൂനിറ്റുകള്‍ ഒരുമണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീയണച്ചത്. സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലം മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സേനാംഗങ്ങളായ ഷാജി, ബിജു, പ്രദീപ്, നാസര്‍, ബൈജു ടി. ചന്ദ്രന്‍, ഷാനവാസ്, രാകേഷ്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.