എടവനക്കാട്: കോവിഡ് ഭീതി വർധിക്കുന്ന പശ്ചാത്തലത്തിൽ വൈപ്പിൻ മേഖലയിലെ മുസ്ലിം പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികൾ തീരുമാനിച്ചു. മേഖലയിലെ ഏഴ് മഹല്ല് പള്ളികളും മറ്റു ജുമാമസ്ജിദുകളടക്കമുള്ളവയും തുറക്കില്ല. സ്ഥിതിഗതി വിലയിരുത്തിയശേഷം മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അടുത്ത മാസം തീരുമാനിക്കുമെന്ന് വിവിധ പള്ളി ഭാരവാഹികൾ അറിയിച്ചു. ടീം വെൽെഫയർ റോഡ് ശുചീകരിച്ചു എടവനക്കാട്: 'നാട് കാക്കാൻ കൈകോർക്കുക' വെൽെഫയർ പാർട്ടി സംസ്ഥാന കാമ്പയിനിൻെറ ഭാഗമായി ടീം വെൽഫെയർ വൈപ്പിൻ മണ്ഡലം കമ്മിറ്റി എടവനക്കാട് വില്ലേജ് റോഡ് ശുചീകരിച്ചു. എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.എ. ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മണ്ഡലം സെക്രട്ടറി യൂസഫ് കളപ്പുരക്കൽ, സി.കെ. നാസർ, എ.എം. അബ്ബാസ്, നാസർ കല്ലുങ്കൽ, ഫ്രറ്റേണിറ്റി മൂവ്മൻെറ് വൈപ്പിൻ മണ്ഡലം കൺവീനർ നസീഫ് അൻവർ, മണ്ഡലം കമ്മിറ്റി അംഗം സുഫൈലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.