പുതിയ ന്യൂനമർദം മൺസൂണിന്​ കരുത്തുപകരും

* നിസർഗ ചുഴലിക്കാറ്റ് കാരണം ആദ്യ ആഴ്ച 46 ശതമാനം അധികമഴ പി.എ.എം ബഷീർ തൃശൂർ: മൺസൂണിൻെറ സ്വാഭാവികതക്ക് കരുത്തുപകർന്ന് പുതിയ ന്യൂനമർദം. അറബിക്കടലിൽ രൂപംകൊണ്ട 'നിസർഗ' ചുഴലിക്കാറ്റിനുശേഷം അഞ്ചുദിവസങ്ങൾക്ക് പിന്നാലെ സമയബന്ധിതമായി ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമർദം മൺസൂണിന് അനുകൂലമാണ്. കുറെ വർഷങ്ങളായി മൺസൂണിൻെറ ആദ്യഘട്ടത്തിൽ മഴക്കുറവെന്ന പ്രശ്നം ഇത് ഇല്ലാതാക്കും. 'നിസർഗ' ചുഴലിക്കാറ്റിൻെറ പശ്ചാത്തലത്തിൽ ആദ്യ ആഴ്ച 46 ശതമാനം അധികമഴ ലഭിച്ചെങ്കിലും കേരളത്തിലാകെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടായില്ല. നിലവിൽ പടിഞ്ഞാറൻ മൺസൂൺ ശക്തമാണെങ്കിലും കിഴക്കൻ മൺസൂൺ ശക്തമല്ല. ഇത് ശക്തിപ്പെടുത്താൻ ബംഗാൾ ഉൾക്കടലിൽ മധ്യ-കിഴക്കൻ ഭാഗത്ത് രൂപപ്പെട്ട് വടക്കുപടിഞ്ഞാറിലേക്ക് നീങ്ങി, മധ്യ-പടിഞ്ഞാറൻ ഭാഗത്ത് എത്തുന്ന ന്യൂനമർദത്തിന് സാധിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടൽ വരെ നീളുന്ന ന്യൂനമർദപാത്തിയും മൺസൂൺ സജീവമാക്കുന്ന ഘടകങ്ങളാണ്. ന്യൂനമർദപാത്തി ഇതുവരെ അറബിക്കടലിൽ രൂപപ്പെട്ടിട്ടില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയില്ല. മൺസൂൺ കാറ്റിൻെറ ഗതിവിഗതികളാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറ്റാതിരിക്കാൻ കാരണമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി. നിലവിൽ കർണാടകയിൽ എത്തിനിൽക്കുന്ന മൺസൂൺ ഇൗമാസം 12ഓടെ സ്വാഭാവികമായി മുംബൈയിൽ എത്തണം. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. അതിനാൽ 12ന് മൺസൂൺ മുംബൈയിലും തുടർന്ന് 45 ദിവസങ്ങൾക്കകം രാജ്യത്താകെയും വ്യാപിച്ച് സ്വാഭാവികത ൈകവരിക്കാൻ ന്യൂനമർദം സഹായിക്കും. സമയോജിതമായി പെയ്യുന്ന കാലവർഷം രാജ്യത്തെ ഭക്ഷ്യോൽപാദനത്തിനും അനുകൂലമാവും. അതേസമയം, കാലാവസ്ഥ വ്യതിയാനവും ഒപ്പം അന്തരീക്ഷ പ്രതിഭാസങ്ങളും സൃഷ്ടിക്കുന്ന പ്രശ്നസങ്കീർണത ഇതിനപ്പുറമാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും 'നിസർഗ'യുടെ ചിറകിലേറി 116.4ന് പകരം 170 മില്ലിമീറ്റർ മഴ ഇതുവരെ സംസ്ഥാനത്ത് ലഭിച്ചു. തിരുവനന്തപുരം (197), കോഴിക്കോട് (157), കണ്ണൂർ (118), ആലപ്പുഴ (63) ജില്ലകളിൽ കൂടുതൽ മഴയുണ്ടായി. ഇടുക്കിയിൽ (-20) മാത്രമാണ് മഴക്കമ്മി. തൃശൂർ (-9), എറണാകുളം (-17) ജില്ലകളിൽ ശരാശരി. ബാക്കി ജില്ലകളിൽ അധികമഴയും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.