ഇന്ന് മൂന്ന്​ ചാർട്ടർ വിമാനം; 590 പ്രവാസികൾ എത്തും

നെടുമ്പാേശ്ശരി: തിങ്കളാഴ്ച മൂന്ന് ചാർട്ടർ വിമാനത്തിലായി 590 പ്രവാസികൾ കൊച്ചിയിലെത്തും. ഞായറാഴ്ച മൂന്ന് വിമാനത്തിലായി 486 പേരെത്തി. വിയറ്റ്നാം, കസാഖ്സ്താൻ, ദോഹ എന്നിവിടങ്ങളിൽനിന്നാണ് ഇത്രയും പേരെത്തിയത്. തിങ്കളാഴ്ച പുലർച്ച 180 യാത്രക്കാരുമായി സ്പൈസ്ജെറ്റ് വിമാനം റിയാദിൽനിന്ന് എത്തും. ഒമാൻ എയറിൻെറ മസ്കത്ത് വിമാനം 160 യാത്രക്കാരുമായി രാവിലെ 6.40ന് കൊച്ചിയിലിറങ്ങും. രാവിലെ 9.40ന് എത്തുന്ന ഖത്തർ എയർവേസ് വിമാനത്തിൽ 250 യാത്രക്കാരുണ്ടാകും. ഞായറാഴ്ച ആഭ്യന്തര സെക്ടറിൽ 21 വിമാനം സർവിസ് നടത്തി. ഇതിൽ 11എണ്ണം കൊച്ചിയിലെത്തിയതും 10 എണ്ണം ഇവിടെനിന്ന് പുറപ്പെട്ടതുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.