കോവിഡ്​: ചൈനയെ മറികടന്ന്​ മഹാരാഷ്​ട്ര

മുംബൈ: കോവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. 24 മണിക്കൂറിൽ 3007 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,975 ആയി. ചൈനയുടെ 83,036 രോഗബാധിതർ എന്ന എണ്ണത്തെയാണ് സംസ്ഥാനം മറികടന്നത്. മുംബൈയിലെ 61 പേരടക്കം 91 പേരാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച മരിച്ചത്. ഇതോടെ ഇതുവരെയുള്ള മരണം 3060 ആയി. 1638 പേരാണ് മുംബൈയിൽ മരിച്ചത്. 1420 പുതിയ േരാഗികൾ മുംബൈയിലാണ്. 48,774 ആണ് നഗരത്തിൽ ഇതുവരെയുള്ള കോവിഡ് ബാധിതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.