കൊച്ചി: സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പഞ്ചായത്തുതലത്തിൽ പ്രത്യേക ക്യാമ്പുകൾ വഴി ശേഖരിക്കുന്നു. മന്ത്രി വി.എസ്. സുനിൽകുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. പൊലീസ്, റവന്യൂ, തൊഴിൽ വകുപ്പുകളുടെ സഹകരണത്തോടെയാകും വിവരശേഖരണം. ജില്ലയിൽനിന്ന് ഇതുവരെ പ്രത്യേക ട്രെയിനുകളിൽ 26,000 തൊഴിലാളികൾ മടങ്ങി. ജില്ലയിൽ ആകെ 80,000 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ജില്ല കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസി. കലക്ടർ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി കലക്ടർ ഷാജഹാൻ, എസ്.പി കെ. കാർത്തിക്, ഡി.സി.പി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫിസർ എം.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോജക്ട് ഓഫിസർ മാത്യൂസ് നുമ്പേലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.