കൊച്ചിയിൽ 30 വരെ പള്ളികൾ തുറക്കില്ല

മട്ടാഞ്ചേരി: കൊച്ചിയിൽ ഈമാസം 30 വരെ പള്ളികൾ തുറക്കാതെ നിലവിലെ സ്ഥിതി തുടരാൻ തീരുമാനം. സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഒമ്പതുമുതൽ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിേൻറതാണ് തീരുമാനം. താലൂക്ക് പരിധിയിൽ വരുന്ന മഹല്ല് ഭാരവാഹികളും വിവിധ മുസ്ലിം സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി മേഖലകളിലെ ജനസാന്ദ്രതയും സ്ഥലപരിമിതിയും രോഗ വ്യാപന സാഹചര്യവും കണക്കിലെടുത്ത് സമൂഹത്തിൻെറയും സമുദായത്തിൻെറയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തി മസ്ജിദുകളോടുള്ള വിശ്വാസികളുടെ ആദരവ് നിലനിർത്തിക്കൊണ്ടുമാണ് തീരുമാനമെന്ന് ഭാരവാഹികളായ പി.എച്ച്. നാസർ, സി.എ. ഫൈസൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ പ്രസിഡൻറ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. ടി.വികൾ കൈമാറി മട്ടാഞ്ചേരി: ഓൺലൈൻ പാഠ്യേതര പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പനയപ്പള്ളി എം.എം.ഒ.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾക്ക് ടെലിവിഷനുകൾ നൽകി. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി യാക്കൂബ് പ്രധാനാധ്യാപിക വി.എസ്. ഷൈന് കൈമാറി. അധ്യാപകരായ ഹമീദ് ഖാൻ, മൈമൂനത്ത്, ഫസീല, ഷമീർ വളർത്ത്, സലിം ഷുക്കൂർ, ഷീജ സുധീർ, സുബൈബത്ത് ബീഗം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.