മൂന്നുപേർക്കുകൂടി കോവിഡ്; അഞ്ചുപേർക്ക് രോഗമുക്തി

കൊച്ചി: ജില്ലയിൽ മൂന്നുപേരിൽക്കൂടി കോവിഡ് കണ്ടെത്തി. ചികിത്സയിലിരുന്ന അഞ്ചുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 31ന് നൈജീരിയയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 47കാരനായ മഹാരാഷ്ട്ര സ്വദേശി, 26 ലെ ദുൈബ -കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂൺ രണ്ടിന് ഡൽഹിയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ 28കാരനായ ഉദയംപേരൂർ സ്വദേശി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ മൂന്നിന് ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തിയ 34കാരനായ കോട്ടയം സ്വദേശിയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കഴിയുന്ന കോവിഡ് ബാധിതർ 49 ആയി. 44 പേർ കളമശ്ശേരി മെഡിക്കൽ കോളജിലും നാലുപേർ ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും. ആശുപത്രി വിട്ടവർ -മേയ് 10ന് രോഗം സ്ഥിരീകരിച്ച എറണാകുളത്തെ അഞ്ച് വയസ്സുകാരൻ -മെയ് 19ലെ റിയാദ് -കരിപ്പൂർ വിമാനത്തിലെത്തിയ 34 കാരനായ എറണാകുളം സ്വദേശി -മെയ് 26ലെ കുവൈത്ത്-കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള കൊല്ലം സ്വദേശിനി -മെയ് 15ന് മഹാരാഷ്ട്രയിൽനിന്ന് കൊച്ചിയിലെത്തിയ 31 കാരനായ പാലാരിവട്ടം സ്വദേശി -ജൂൺ മൂന്നിന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 37 വയസ്സുള്ള കൊല്ലം സ്വദേശി ജില്ലയിൽനിന്ന് 118 സാമ്പിൾകൂടി പരിശോധനക്ക് അയച്ചു. ശനിയാഴ്ച 101 പരിശോധനഫലങ്ങൾ ലഭിച്ചതിൽ മൂന്നെണ്ണം പോസിറ്റിവും ബാക്കി നെഗറ്റിവുമാണ്. 282 ഫലം ലഭിക്കാനുണ്ട്. പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ - 704 പേർ വീടുകളിലെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവർ - 728 ആകെ നിരീക്ഷണത്തിലുള്ളവർ - 10,027 വീടുകളിൽ ആകെ നിരീക്ഷണത്തിലുള്ളവർ - 8670 പേർ കോവിഡ് കെയർ സൻെററുകളിൽ നിരീക്ഷണത്തിലുള്ളവർ - 501 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലുള്ളവർ - 752 ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളവർ- 104 പുതുതായി ആശുപത്രി നിരീക്ഷണത്തിൽ- 17 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ശനിയാഴ്ച ഡിസ്ചാർജ് െചയ്തവർ -18
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.