പ്രതിഫലം കുറക്കണം: ചലച്ചിത്ര സംഘടനകൾക്ക് നിർമാതാക്കളുടെ കത്ത്

കൊച്ചി: പ്രതിഫലം കുറക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സംവിധായകരുടെ സംഘടന ഫെഫ്ക എന്നിവർക്കാണ് കത്തയച്ചത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറക്കണമെന്നാണ് ആവശ്യം. ഇക്കാര്യം സംഘടനകൾക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് എല്ലാ സംഘടനകളും അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും നിര്‍മാതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.