സംസ്ഥാനത്ത്​ മടങ്ങിയെത്തിയത് 1.79 ലക്ഷം പേർ

കൊച്ചി: ആകുലതകളിൽനിന്ന് നാടിൻെറ ആശ്വാസതീരത്തേക്ക് വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയത് 1,79,294 പേർ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയിരുന്ന വിമാന സർവിസ് മേയ് ഏഴിനാണ് പുനരാരംഭിച്ചത്. 177 യാത്രക്കാരുമായി അന്നാണ് പ്രവാസികളുടെ ആദ്യസംഘം കൊച്ചിയിലെത്തിയത്. തുടർന്ന് കപ്പൽ, കര ഗതാഗത മാർഗങ്ങളും ആരംഭിച്ചു. 43,901 പേരാണ് വിമാനത്തിൽ എത്തിയത്. 1621 പേര്‍ കപ്പല്‍മാര്‍ഗം വന്നപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചെക്പോസ്റ്റ് കടെന്നത്തിയത് 1,17,232 പേരാണ്. ട്രെയിന്‍ മാര്‍ഗം 15,356 പേരുമെത്തി. മടങ്ങിവന്നവരില്‍ 7,190 പേര്‍ ഗർഭിണികളാണ്. 3,785 പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 4,164 വയോജനങ്ങളും ഉൾപ്പെടുന്നു. മടങ്ങിയെത്തിയവരിൽ 1,54,446 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 21,987 പേര്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലുമാണ്. 925 യാത്രക്കാര്‍ ഐസൊലേഷനിലും കഴിയുന്നുണ്ട്. സംസ്ഥാനത്ത് 1029 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 15 മരണങ്ങളുണ്ടായി. ഇതില്‍ 12 പേരും 50നുമുകളില്‍ പ്രായമുള്ളവരാണ്. വിമാനമാർഗം എത്തിയ 29,633 പേർ വീട്ടുനിരീക്ഷണത്തിലും 11,924 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും 618 പേർ ഐസൊലേഷനിലുമുണ്ട്. 3565 ഗർഭിണികളും 978 വയോജനങ്ങളും 3761 കുട്ടികളും എത്തിയത് വ്യോമമാർഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.