കെ.എ.ടി.എഫ് അവകാശ സംരക്ഷണദിനമാചരിച്ചു

കൊച്ചി: വിക്ടേഴ്സ് ചാനലിലൂടെ നടത്തുന്ന ഓൺലൈൻ ക്ലാസുകളിൽ ഒന്നുമുതൽ 12 വരെ ക്ലാസിലെ അറബിക്, ഉർദു, സംസ്കൃതം ഭാഷകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അവകാശ സംരക്ഷണ ദിനമാചരിച്ചു. പ്രസിഡൻറ് എം.വി. അലിക്കുട്ടി, ജന. സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, ട്രഷറർ എം.പി. അബ്ദുൽ ഖാദർ, സംസ്ഥാന ഭാരവാഹികളായ ഇ.എ. റഷീദ്, എം.എ. ലത്തീഫ്, കെ.എ. മാഹിൻ ബാഖവി, എം.ടി. സൈനുല്ലാബ്ദീൻ, എസ്.എ. റസാഖ്, എം.എ. റഷീദ് മദനി, എം.പി. അയ്യൂബ്, പി. മുഹമ്മദലി, എം.എ. സാദിഖ്, എം.പി. അബ്ദുൽ സലാം, മൻസൂർ മാടമ്പാട്ട്, എ.പി. ബഷീർ, നൂറുൽ അമീൻ, വി.പി. താജുദ്ദീൻ എന്നിവർ വിവിധ ജില്ലകളിലെ ദിനാചരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.