നെടുമ്പാശ്ശേരി: അമേരിക്ക, കാനഡ, ബ്രിട്ടൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രവാസികളെത്തും. വന്ദേഭാരത് മൂന്നാംഘട്ടത്തിൻെറ ഭാഗമായി ഇവിടങ്ങളിൽനിന്നുള്ള ടിക്കറ്റ് വിൽപന എയർ ഇന്ത്യ ആരംഭിച്ചു. മുന്നൂറോളം സർവിസുകളാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ബുക്കിങ് ആരംഭിച്ചപ്പോൾതന്നെ കാൽലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഇത്തരുണത്തിൽ കൂടുതൽ സർവിസുകൾക്കും ശ്രമം നടത്തിയേക്കും. എന്നാൽ, അമേരിക്കൻ പൗരത്വമുള്ള മലയാളികൾക്ക് നാട്ടിലേക്ക് വരുന്നതിന് അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.