അങ്കമാലി: ഉദാരമതികളുടെ സഹായത്തോടെ റോജി എം. ജോണ്‍ എം.എല്‍.എ നടപ്പാക്കുന്ന 'അതിജീവനം' പദ്ധതിയില്‍ നിർമിച്ച 14ാമത്തെ വീടിൻെറ താക്കോല്‍ കൈമാറി. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട പാറക്കടവ് കണ്ണങ്കുഴിശ്ശേരി മാളിയേക്കല്‍ വീട്ടില്‍ ജോസിനാണ് നസ്രത്ത് സിസ്റ്റേഴ്സിൻെറയും ആസ്ട്രേലിയയിലെ പെര്‍ത്തിലെ അങ്കമാലി കുടുംബ കൂട്ടായ്മയുടെയും സഹകരണത്തോടെ വീട് നിര്‍മിച്ചത്. റോജി എം. ജോണ്‍ എം.എല്‍.എ താക്കോല്‍ കൈമാറി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖര വാര്യര്‍, എളവൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ് പി.വി. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. ദേവസി, സജിത വിജയകുമാര്‍, എം.പി. നാരായണന്‍, സല്‍ജോ കല്ലറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.