കുന്നുകര: ലോക പരിസ്ഥിതി ദിനത്തില്‍ വയല്‍ക്കര 'നേച്വര്‍ ഫോഴ്സ്' ഏര്‍പ്പെടുത്തിയ 'ഹരിതമിത്ര' അവാര്‍ഡ് 'മാധ്യമം' അങ്കമാലി റിപ്പോര്‍ട്ടര്‍ മുഹമ്മദലി ചെങ്ങമനാടിന് സമ്മാനിച്ചു. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍, സെക്രട്ടറി ജെയിന്‍ വര്‍ഗീസ് പാത്താടന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സീന സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ എം.പി. തോമസ്, സി.യു. അബ്ദുല്‍ ജബ്ബാര്‍, നേച്വര്‍ ഫോഴ്സ് കോഓഡിനേറ്റര്‍മാരായ നസീര്‍ഷ, ഷാജഹാന്‍ വയല്‍ക്കര, റിപ്പോര്‍ട്ടര്‍ മുഹമ്മദലി ചെങ്ങമനാട് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി വി.എസ്. അനില്‍, ഹെഡ് ക്ലര്‍ക്ക് ദ്വിതീയശ്രീ സുബ്രന്‍, നേച്വര്‍ ഫോഴ്സ് പ്രതിനിധികളായ ജാഫര്‍ ആറ്റുവളപ്പില്‍, ജുനൈദ് ഹമീദ് എന്നിവര്‍ പങ്കടെുത്തു. ER ANKA 50 AWARD വയല്‍ക്കര 'നേച്വര്‍ ഫോഴ്സ്' ഏര്‍പ്പെടുത്തിയ 'ഹരിതമിത്ര' അവാര്‍ഡ് 'മാധ്യമം' അങ്കമാലി റിപ്പോര്‍ട്ടര്‍ മുഹമ്മദലി ചെങ്ങമനാടിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍, സെക്രട്ടറി ജെയിന്‍ വര്‍ഗീസ് പാത്താടന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.