കളമശ്ശേരി: മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച പഞ്ചായത്ത് പ്രസിഡൻറുമാരുടെയും നഗരസഭ ചെയർമാൻമാരുടെയും യോഗത്തിൽ ജില്ല ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയുടെ അധ്യക്ഷതയിൽ കളമശ്ശേരി നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ, പുഴയുടെ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങാത്തതാണ് പ്രതിഷേധത്തിന് വഴിെവച്ചത്. വലിയതോടുകളിലെ എക്കലും മാലിന്യവും നീക്കം ചെയ്തതോടെ തോട് താഴ്ന്നതും പുഴ ഉയർന്ന് നിൽക്കുന്നതും വെള്ളത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ, കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ്, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരുടെയും നഗരസഭ ചെയർപേഴ്സൻമാരുടെയും അഭിപ്രായങ്ങൾ രണ്ടായി തിരിച്ച് രൂപരേഖ തയാറാക്കി, സംസ്ഥാന സർക്കാറിനെയും ജില്ല ഭരണകൂടത്തെയും അറിയിക്കുമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ പറഞ്ഞു. ദേവാലയങ്ങൾ ശുചീകരിച്ചു നെട്ടൂർ: കനിവ് പാലിയേറ്റിവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരാധനാലയങ്ങൾ ശുചീകരിച്ചു. നെട്ടൂർ നോർത്ത് വി. സെബാറ്റ്യൻ ദേവാലയം ശുചീകരിക്കുന്നതിൻെറ ഉദ്ഘാടനം എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു. പള്ളിവികാരി ജയ്സൺ കെളുത്തുവള്ളി, കനിവ് രക്ഷാധികാരിയും സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സി.ആർ. ഷാനവാസ്, കൗൺസിലർ ഇ.ആർ. സന്തോഷ്, സെക്രട്ടറി പി.എസ്. സുഷൻ തുടങ്ങിയവർ നേതൃത്വം നൽകി. അപകടത്തിൽപെട്ട മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി മട്ടാഞ്ചേരി: പുറംകടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അപകടത്തിൽപെട്ട ബോട്ട് കോസ്റ്റൽ പൊലീസ് രക്ഷപെടുത്തി. കൊച്ചി ഹാർബറിലേക്ക് മടങ്ങിവരുകയായിരുന്ന ഡോൺ ബോസ്ക്കോയെന്ന ബോട്ടാണ് എൽ.എൻ.ജിക്ക് പടിഞ്ഞാറ് യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്. കോസ്റ്റൽ പൊലീസ് എസ്.ഐ ജോർജ് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീഷ് എന്നിവരുടെ നേതൃത്വത്തിൽ ബോട്ടും ബോട്ടിലുണ്ടായിരുന്ന 30 തൊഴിലാളികെളയും രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.