ചെറായി: മുനമ്പം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിച്ചിരുന്ന 42 അന്തർ സംസ്ഥാന തൊഴിലാളികൾ സ്വദേശമായ പശ്ചിമബംഗാളിലേക്ക് മടങ്ങി. നാട്ടിലേക്ക് മടങ്ങണമെന്ന് താൽപര്യം പ്രകടിപ്പിച്ച് സ്റ്റേഷനിൽ പേര് രജിസ്റ്റര്‍ ചെയ്തവരാണ് ഇവർ. പോകാന്‍ തയാറായെത്തിയവരുടെ കണക്കുകള്‍ എടുത്തശേഷം പ്രത്യേകമെത്തിയ കെ.എസ്.ആര്‍.ടി.സി ബസിൽ കയറ്റി പൊലീസ് ആലുവ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽനിന്ന് എത്തിയ തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. വ്യാജപ്രചാരണം: എസ്. ശർമ പരാതി നൽകി വൈപ്പിൻ: വാറ്റുചാരായ കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എസ്. ശര്‍മ എം.എൽ.എ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിെല വ്യാജപ്രചാരണം നടത്തുന്നത് തന്നെ അറിയാവുന്നവര്‍ക്കിടയിലും അംഗീകരിക്കുന്നവര്‍ക്കുമിടയിലും തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ ശ്രമമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ജൈവ വൈപ്പിന്‍ പദ്ധതിക്ക് തുടക്കം വൈപ്പിൻ: ജൈവ വൈപ്പിന്‍ പദ്ധതി മൂന്നാംഘട്ടത്തിൻെറയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാര്‍ നിര്‍വഹിച്ചു. എസ്. ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജൈവ വൈപ്പിന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തിൻെറ ഭാഗമായി പച്ചക്കറി, പഴം, പാൽ, കിഴങ്ങുവർഗങ്ങള്‍, നെൽ കൃഷി, മത്സ്യകൃഷി ഉൽപാദനത്തിൽ മികവു പുലര്‍ത്തുന്ന ഗ്രൂപ്പുകള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നൽകുമെന്ന് എസ്. ശർമ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.