പരീക്ഷ മുന്നൊരുക്കം തുടങ്ങി

കൂത്താട്ടുകുളം: നഗരസഭ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മുന്നൊരുക്കം അവസാനഘട്ടത്തിലേക്ക്. ബി.ആർ.സി തയാറാക്കിയ മാസ്കും വിദ്യാഭ്യാസ വകുപ്പ് ലഘുലേഖകളും കൗൺസിലർ, വാർഡ് മെംബർ, ആശ വർക്കർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിക്കും. നഗരസഭ ഹാളിൽ ചേർന്ന യോഗം ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർമാരായ സി.വി. ബേബി, പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, പി.സി. ജോസ്, ഫെബീഷ് ജോർജ്, എം.എം. അശോകൻ, ലിനു മാത്യു, എ.എസ്. രാജൻ, ടി.എസ്. സാറ, ലീല കുര്യാക്കോസ്, നളിനി ബാലകൃഷ്ണൻ, ഓമന ബേബി ബി.പി.സി ബിബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.