പഴയകാല ഫുട്​ബാൾ താരം ആർ.ഷൺമുഖം

ചെന്നൈ: പഴയകാല ഫുട്ബാൾതാരവും കോച്ചുമായ ആർ.ഷൺമുഖം നിര്യാതനായി. 77 വയസ്സായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം. 1943ൽ ബർമയിലായിരുന്നു ജനനം. 1968ൽ മോഹൻബഗാൻ ടീമിലായിരുന്ന ഷൺമുഖം 1969ലെ സന്തോഷ്ട്രോഫി മത്സരത്തിൽ റെയിൽവേ ടീമിന്വേണ്ടി കളിച്ചു. 70, 71 വർഷങ്ങളിൽ തമിഴ്നാട് ടീമിലംഗമായിരുന്നു. '69- '77 കാലയളവിൽ ചെന്നൈ െഎ.സി.എഫിലായിരുന്നു. തമിഴ്നാട്, റെയിൽവേ ടീമുകളുടെ സെലക്ടറായും സേവനമനുഷ്ഠിച്ചു. ഫുട്ബാൾ കോച്ചസ് അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചു. മൂന്ന് മക്കളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.