പള്ളുരുത്തി: തീരദേശ മേഖലയിലെ പുരാതന കലാരൂപമായ ചവിട്ടുനാടകത്തിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ വിഡിയോ ഒരുക്കി ഒരു സംഘം കലാകാരന്മാർ. പള്ളിത്തോട് സൻെറ് സെബാസ്റ്റ്യൻസ് ചവിട്ടുനാടക കലാസമിതിയുടെ നേതൃത്വത്തിലാണ് ലോക്ഡൗൺ കാലയളവിൽ ബോധവത്കരണ ചവിട്ടുനാടകം ചിട്ടപ്പെടുത്തി 'കൊറോണചരിതം' എന്ന് പേരിട്ടത്. വിശുദ്ധരുടെ ചരിത്രം, ഭരണകർത്താക്കളുടെ ചരിത്രം എന്നിവയാണ് സാധാരണയായി ചവിട്ടുനാടകരചനക്ക് പ്രമേയം. എന്നാൽ, കോവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നതോടെ ഇതിനുള്ള ബോധവത്കരണത്തിന് ചവിട്ടുനാടകവും രൂപപ്പെടുത്തുകയായിരുന്നു. ആശയവും ആവിഷ്കാരവും ജോസി മാനസയുടേതാണ്. സംവിധാനം ജോൺ കാക്കശ്ശേരിയും പശ്ചാത്തല സംഗീതം നോർബർട്ട് ജെ. കോയിലും നിർവഹിച്ചു. എൽ.എഫ്. സെബാസ്റ്റ്യൻ, സി.ജെ. വർഗീസ്, പ്രശാന്ത് പറയകാട്ടിൽ എന്നിവരാണ് ഗായകർ. മേക്കപ് പൊടിയൻ പള്ളിത്തോട്, ചമയം ആൻറണി പള്ളിത്തോട്, റെക്കോർഡിങ് പ്രശാന്ത് സൗണ്ട് എന്നിവർ നിർവഹിച്ചു. ജോൺ കാക്കശ്ശേരി, ജോൺ ചെല്ലാനം, ജോസഫ് ജെയ്സൺ, മോറീസ് ചെട്ടിവേലിയകത്ത്, സുന്ദരൻ കാക്കശ്ശേരി, പ്രിൻസ് വെളിയിൽ, പൊനപ്പാസ് ചെല്ലാനം എന്നിവരാണ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.