ചിറയിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ അടച്ചുപൂട്ടി

മൂവാറ്റുപുഴ: നിരവധിയാളുകൾ ഉപയോഗിക്കുന്ന കണിയാംകുടി . പായിപ്ര പഞ്ചായത്ത് രണ്ടാം വാർഡിലെ സൊസൈറ്റിപ്പടിക്കു സമീപം സ്ഥിതി ചെയ്യുന്ന ചിറ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷിക്ക് വെള്ളമെത്തിക്കുന്നതും നിരവധിയാളുകൾ കുളിക്കുന്നതിനും ഉപയോഗിക്കുന്നതാണ്. അവധിക്കാലങ്ങളിൽ കുട്ടികൾ നീന്തൽ പരിശീലനം നടത്തുന്നതും ചിറയിലാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്ന ചിറയിലേക്കുള്ള വഴിയാണ് അടുത്ത ദിവസം സ്വകാര്യ വ്യക്തികൾ അടച്ചുപൂട്ടി സ്വന്തമാക്കിയത്. 150 മീറ്റർ ദൂരത്തോളം തോടും തോട്ടുവരമ്പുമാണ് കൈയേറിയിരിക്കുന്നത്. ഇവിടെ വൃക്ഷങ്ങൾ െവച്ചുപിടിപ്പിക്കുകയും ചെയ്തു. തോടും നടവരമ്പും പുനഃസ്ഥാപിച്ച് ചിറയിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2, 22 വാർഡ് നിവാസികൾ മൂവാറ്റുപുഴ ആർ.ഡി.ഒക്ക് പരാതി നൽകി. മൂവാറ്റുപുഴ ഡിപ്പോയുടെ രണ്ടാംഘട്ട നിർമാണത്തിന് തുടക്കം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.52 കോടി അനുവദിച്ചു മൂവാറ്റുപുഴ: നീണ്ടകാത്തിരിപ്പിനൊടുവില്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിയുടെ രണ്ടാം ഘട്ട നിർമാണത്തിനു തുടക്കമാകുന്നു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിൻെറ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി തിങ്കളാഴ്ച മൂന്നിന് മണ്ണ് പരിശോധന നടത്തും. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് നിർമാണത്തിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.52 കോടി അനുവദിച്ചു. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിനാണ് നിർമാണച്ചുമതല. 2014 നവംബറില്‍ നിർമാണോദ്ഘാടനം നടത്തിയ ഡിപ്പോയുടെ ഒന്നാംഘട്ട നിർമാണം പൂര്‍ത്തിയാക്കി 2019 മാര്‍ച്ചിലാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പരാധീനതയും സാങ്കേതികത്വത്തില്‍ തട്ടി നിർമാണം അനന്തമായി നീളുന്നത് ഡിപ്പോ നിർമാണം വൈകാന്‍ പ്രധാന കാരണം. ഇലക്ട്രിക്, ഫയര്‍, പ്ലംബിങ് വര്‍ക്കുകളും പൂര്‍ത്തിയായാലേ നിലവില്‍ ഡിപ്പോയില്‍ ലേലം ചെയ്ത 16മുറികളും ഉടമസ്ഥര്‍ക്ക് കൈമാറാന്‍ കഴിയുകയുള്ളു. നിലവില്‍ ഡിപ്പോയില്‍ 11ഓളം മുറികളും ലേലം ചെയ്ത് നല്‍കാനുണ്ട്. ഇതോടൊപ്പം ഡിപ്പോയിലെ മറ്റ് നിർമാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും വർക്ക്ഷോപ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെ.എസ്.ടി.പിയില്‍നിന്ന് 1.80 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറി. കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്ഷോപ് കെട്ടിടം പൊളിച്ചുമാറ്റി സ്ഥലമേറ്റെടുത്ത് ഓടയടക്കം റോഡ് നിർമാണം പൂര്‍ത്തിയാക്കുന്ന നിർമാണ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ജൂണിൽ നിർമാണം ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.