മൂവാറ്റുപുഴ: അമിതവേഗത്തില്‍ പാഞ്ഞ ടോറസ് ലോറി നെല്ലാട് റോഡരികിലേക്ക് ഇടിച്ചുകയറി. ഈ സമയം കാല്‍നടക്കാരോ മറ്റുവാഹനങ്ങളോ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വേഗത്തില്‍ പായുന്ന ടോറസ് ലോറികളില്‍ ഒരുതരത്തിെല പരിശോധനയും നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തേ അമിതവേഗത്തില്‍ പാഞ്ഞ് അപകടം സൃഷ്ടിക്കുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.